Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Probe Agencies

ചെ​ങ്കോ​ട്ട സ്‌​ഫോ​ട​നം; ര​ണ്ടു ഡോ​ക്ട​ർ​മാ​ർ കൂ​ടി പി​ടി​യി​ൽ

ന്യൂ​ഡ​ല്‍​ഹി: ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പി​ടി​യി​ലാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ ര​ണ്ട് പേ​രെ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യാ​ണ് വി​വ​രം.

കാ​ണ്‍​പൂ​ര്‍, ഹാ​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് ഡോ​ക്ട​ര്‍​മാ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യു​പി പോ​ലീ​സി​ന്‍റെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡും (എ​ടി​എ​സ്) എ​ന്‍​ഐ​എ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ല്‍ കാ​ണ്‍​പൂ​രി​ല്‍ നി​ന്ന് ഡോ. ​മു​ഹ​മ്മ​ദ് ആ​രി​ഫ് (32) എ​ന്ന​യാ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കി​ഴി​ലു​ള്ള ഗ​ണേ​ഷ് ശ​ങ്ക​ര്‍ വി​ദ്യാ​ർ​ഥി മെ​മ്മോ​റി​യ​ല്‍ (ജി‌​എ‌​സ്‌​വി‌​എം) മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ​ക്ട​റാ​ണ് ഡോ. ​ആ​രി​ഫ്.

ഹാ​പു​ര്‍ ജി​ല്ല​യി​ലെ ജി​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ ഡോ. ​ഫാ​റൂ​ഖാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള ര​ണ്ടാ​മ​ന്‍ എ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​പി​യി​ല്‍ നി​ന്നും അ​ഞ്ച് ഡോ​ക്ട​ര്‍​മാ​രെ​യാ​ണ് ഇ​തു​വ​രെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. ഡോ. ​അ​ദീ​ല്‍ അ​ഹ​മ്മ​ദ് റാ​ത്ത​ര്‍, ഡോ. ​ഷ​ഹീ​ന്‍ സ​യീ​ദ്, ഡോ. ​പ​ര്‍​വേ​സ് അ​ന്‍​സാ​രി, ഡോ. ​ഫാ​റൂ​ഖ്, ഡോ. ​മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

ജ​മ്മു​കാ​ഷ്മീ​രി​ൽ10 പേ​രാ​ണ് സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. പു​ല്‍​വാ​മ, കു​ല്‍​ഗാം, അ​ന​ന്ത​നാ​ഗ് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Latest News

Up